സ്വർണപ്പാളി വിവാദം; 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതിസ്ഥാനത്ത്
ശബരിമല ദ്വാര പാലക ശിൽപ്പം - file image
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതിസ്ഥാനത്ത്. 2019ലെ ഭരണസമിതി അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേർത്തിരിക്കുന്നത്. 2019 ൽ ദേവസ്വം അംഗങ്ങളുടെ അറിവോടു കൂടിയാണ് സ്വർണപാളികൾ ഇളക്കി എടുത്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച ബോർഡിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.