സ്വർണവില പവന് 3960 രൂപ വർധിച്ച് 1,17,120 രൂപയായി

 
Kerala

ആശ്വാസത്തിന് വകയില്ല; സ്വർണവില ഇടിവിൽ നിന്ന് വർധിച്ചു

പവന് ഒറ്റയടിക്ക് 3960 രൂപ വർധിച്ച് 1,17,120 രൂപയായി

Jisha P.O.

കോഴിക്കോട്; സ്വർണവില വീണ്ടും കുതിച്ചു. വ്യാഴാഴ്ച നേരിയ ആശ്വാസമാണ് നൽകിയതെങ്കിൽ രാവിലെ വീണ്ടും വില കൂടി. പവന് ഒറ്റയടിക്ക് 3960 രൂപ വർധിച്ച് 1,17,120 രൂപയായി. 14,640 രൂപയാണ് ഇന്നത്തെ ഗ്രാം വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില തുടരുന്നത്.

ആഗോള രാഷ്ട്രീയ മാറ്റങ്ങളാണ് സ്വർ‌ണ വിലയിൽ പ്രതിഫലിക്കുന്നത്. നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുന്നതും വില കൂടാൻ കാരണമായുന്നുണ്ട്.

ഗ്രീൻലൻഡിനെ ആക്രമിക്കില്ലെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക്മേൽ ചുമത്താനിരുന്ന അധിക തീരുവ പിൻവലിത്തുമെന്നുമുള്ള ട്രംപിന്‍റെ പ്രഖ്യാപനവും വ്യാഴാഴ്ച വില കുറയാൻ കാരണമാ‍യി. ഇതിന് തൊട്ട് പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും വില കൂടിയത്.

ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയമായി; ഇടതു-വലതു പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

"ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് ആസാദ് ഹിന്ദ് എന്നാക്കി മാറ്റണം"; മോദിക്ക് കത്തെഴുതി കെ.കവിത

കനത്ത മഞ്ഞുവീഴ്ച; ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി

സിറാജിനെ അടിച്ച് പറത്തി സർഫറാസ് ഖാൻ; രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി

ബൈക്ക് ടാക്സി നിരോധനം കർണാടക ഹൈക്കോടതി നീക്കി; നിയന്ത്രണം സർക്കാരിന് ഏർപ്പെടുത്താം