Kerala

ഇരുമലപ്പടിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷകളിലിടിച്ച് അപകടം

വാഹനം ഉയർത്തി ഇവരെ പുറത്തെടുത്ത ശേഷം ആശുപത്രിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ഓട്ടോയിൽ ഒരെണ്ണം താഴ്ചയിലേക്ക് മറിയുകയും ചെയ്തു

കോതമംഗലം: ഇരുമലപ്പടിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷകളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

നെല്ലിക്കുഴി ഭാഗത്തുനിന്നും ചക്ക കയറ്റിവന്ന ഗുഡ്സ് ആപ്പെയാണ് അപകടമുണ്ടാക്കിയത്. ആപ്പെ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട്‌ ഓട്ടോറിക്ഷകളിലിടിച്ച് മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്നവർ ആപ്പെയുടെ അടിയിൽപ്പെട്ടു.

വാഹനം ഉയർത്തി ഇവരെ പുറത്തെടുത്ത ശേഷം ആശുപത്രിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ഓട്ടോയിൽ ഒരെണ്ണം താഴ്ചയിലേക്ക് മറിയുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, ഒന്നാമിന്നിങ്സിൽ ആർക്കും ലീഡില്ല