എൻ. പ്രശാന്ത് ഐഎഎസ് 

file image

Kerala

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചു; എൻ. പ്രശാന്തിനെതിരേ അന്വേഷണം

അഡീ. ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍

Namitha Mohanan

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച സംഭവത്തിൽ എൻ. പ്രശാന്ത് ഐഎഎസിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സസ്പെൻഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് പ്രശാന്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അഡീഷനൽ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോ​ഗസ്ഥന്‍. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രസന്‍റിങ് ഓഫിസറും.

കുറ്റപത്ര മെമ്മോയ്ക്ക് പ്രശാന്ത് നൽകിയ മറുപടി സ്വീകാര്യമല്ലെന്ന് അന്വേഷണ ഉത്തരവിൽ പറയുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചുവെന്നും ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും സര്‍ക്കാർ പറയുന്നു.

വെസ്റ്റ് ഇൻഡീസ് പരമ്പര തൂത്തുവാരി ഇന്ത‍്യ

ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് 91,960 രൂപ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് ടിവികെ

"അഭിപ്രായ വ‍്യത‍്യാസം ഉണ്ടാകും"; കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് കെ. മുരളീധരൻ

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു