Arif Mohammed Khan file
Kerala

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണർ വട്ടംചുറ്റിച്ചിരുന്നു

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവന്‍റെ അംഗീകാരം. കരടിൽ ഗവർണർക്കെതിരെ വിമർശനം ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന വിമർശനമുണ്ടെന്നാണ് സൂചന.

കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുമോ എന്നതിലാണ് ഇനി അറിയേണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണർ വട്ടംചുറ്റിച്ചിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി

പരക്കെ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്