.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കേരളത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ; മലയാളത്തിൽ യാത്ര പറഞ്ഞ് ഗവർണർ, യാത്രയയക്കാൻ മുഖ‍്യമന്ത്രിയും മന്ത്രിമാരുമില്ല 
Kerala

''കേരളത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ'', മലയാളത്തിൽ യാത്ര പറഞ്ഞ് ഗവർണർ, യാത്രയാക്കാൻ മുഖ‍്യമന്ത്രിയും മന്ത്രിമാരുമില്ല

ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ ഓർമകൾ കൊണ്ടാണ് താൻ പോവുന്നതെന്ന് ഗവർണർ വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: ഗവർണർ സ്ഥാനം ഒഴിഞ്ഞെങ്കിലും കേരളവുമായുള്ള ബന്ധം തുടരുമെന്ന് മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായുള്ള ഓർമകളുമായാണ് താൻ പോവുന്നതെന്നും ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ സ്ഥാനം ഒഴിഞ്ഞ ശേഷം ബിഹാറിലേക്ക് തിരിക്കും മുമ്പ് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ മാധ‍്യമങ്ങളോട് സംസാരിച്ചത്. 'ഗവർണറുടെ കാലാവധി കഴിഞ്ഞു. പക്ഷേ ബന്ധം തുടരും. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കും. ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ ഓർമകൾ കൊണ്ടാണ് ഞാൻ പോവുന്നത്. നിങ്ങളെയെല്ലാം ഞാൻ ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ' ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാല വിഷയത്തിൽ സർക്കാരുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും കേരള സർക്കാരിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ പ്രതിനിധികൾ സന്ദർശിക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ നിര‍്യാണത്തെ തുടർന്ന് രാജ‍്യം ദുഃഖാചരണത്തിലാണെന്നും അതിനാലാണ് ചടങ്ങുകൾ ഇല്ലാത്തതെന്നും അദ്ദേഹം മറുപടി നൽകി. അതേസമയം ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ ടാറ്റ നൽകി യാത്രയയച്ചു. പേട്ടയിൽ വച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ ടാറ്റ നൽകിയത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ