ഗോവിന്ദച്ചാമി
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയിട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴും ഇതുവരെയും ഒരു സൂചനയും കണ്ടെത്താനാവാതെ പൊലീസ്. സംസ്ഥാനത്തുടനീളം ശക്തമായ തെരച്ചിൽ നടക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചെ 4 മണിക്കും 6 മണിക്കുമിടയിലാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
ഇയാൾ കിടന്നിരുന്ന സെല്ലിന്‍റെ ഇരുമ്പു കമ്പികൾ മുറിച്ച നിലയിലാണ്. തുടർന്ന് ജയിലിന്‍റെ മതിൽ തുണി ഉപയോഗിച്ച് ഊർന്നിറങ്ങുകയായിരുന്നെന്നാണ് വിവരം.ഗോവിന്ദച്ചാമിക്ക് ആരാണ് ആയുധം എത്തിച്ച് നൽകിയത് എന്നത് വ്യക്തമല്ല. ജയിലിന് അകത്തു നിന്നോ പുറത്തു നിന്നോ അദ്ദേഹത്തിന് സഹായം ലഭിച്ചതായുള്ള സൂചനയുണ്ട്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്‍റിൽ വച്ചാണ് സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു.