Kerala

ഗൂഢാലോചനക്കാർ കൈകാര്യം ചെയ്യപ്പെടണം: മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ

സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ ക്യംപെയ്നിന്‍റെ പേരിൽ നടന്നാൽ മാധ്യമങ്ങൾക്കതിരെയും കേസെടുക്കും

തിരുവനന്തപുരം: മഹാരാജാസ് കോളെജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഗൂഢാലോചനയുടെ ഭാഗമായതിനാലാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചനക്കാർ കൈകാര്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ വിരുദ്ധ-എസ്എഫ്ഐ വിരുദ്ധ ക്യംപെയ്നിന്‍റെ പേരിൽ നടന്നാൽ മാധ്യമങ്ങൾക്കതിരെയും കേസെടുക്കും. കേസിന്‍റെ മെറിറ്റിലേക്ക് പോകുന്നില്ല.

മാധ്യമപ്രവർത്തക റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണ്. വെറുതെ അത്തരത്തിലൊരു റിപ്പോർട്ട് വരില്ല. ഗൂഢാലോചന നടത്തിയവരെ നിയമത്തിന്‍റെ മുൻപിൽ കൊണ്ടുവരുമെന്നും ഗോവിന്ദൻ പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽ നിന്ന് ബിജെഡി വിട്ടുനിൽക്കും

അർജിത് സിങ് പാടുന്നതിനിടെ പരിപാടി അവസാനിപ്പിച്ച് സംഘാടകർ; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ

ജറുസലേമിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

'ജെൻ സി' പ്രക്ഷോഭം; നേപ്പാളിൽ 8 പേർ മരിച്ചു, നൂറ് കണക്കിന് പേർക്ക് പരുക്ക്|Video

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി