Kerala

ശമ്പളകുടിശിക വൈകും; സർക്കാർ ജീവനക്കാർക്ക് തിരിച്ചടി

കുടിശ്ശിക തുകയുടെ ആദ്യ ഗഡു ഏപ്രിൽ 1ന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ഇടുമെന്നായിരുന്നു ആദ്യ ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും തിരിച്ചടി. സർക്കാർ ജീവനക്കാർക്കാരുടേയും അധ്യാപകരുടേയും ശമ്പള പരിഷ്കരണ കുടിശിക പിഎഫ് അക്കൗണ്ടിൽ ഇടാനുള്ള ഉത്തരവ് നീട്ടിവെച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ധനംവകുപ്പിന്‍റെ തീരുമാനം.

കുടിശ്ശിക തുകയുടെ ആദ്യ ഗഡു ഏപ്രിൽ 1ന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ഇടുമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തീരുമാനം നീട്ടിവെയ്ക്കുന്നതായി ധനംവകുപ്പ് ഉത്തരവിറക്കി. 4 ഗഡുക്കളായി കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം.

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു; ജയ്‌പുരിലിറക്കി