മൂവാറ്റുപുഴയിൽ അർദ്ധസഹോദരങ്ങൾ തമ്മിൽ വെടിയ്പ്പ്: ഒരാൾക്ക് വയറിന് വെടിയേറ്റു 
Kerala

മൂവാറ്റുപുഴയിൽ അർദ്ധസഹോദരങ്ങൾ തമ്മിൽ വെടിവയ്പ്പ്: ഒരാൾക്ക് വയറിന് വെടിയേറ്റു

സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മിൽ ദീർഘനാളുകളായി തർക്കം നിലനിന്നിരുന്നു

കൊച്ചി: മൂവാറ്റുപുഴയിൽ അർദ്ധസഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്. സംഭവത്തിൽ ഒരാൾക്ക് വയറിന് വെടിയേറ്റു.

വ‍്യാഴാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം നടക്കുന്നത്. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മിൽ ദീർഘനാളുകളായി തർക്കം നിലനിന്നിരുന്നു. ഇതിനു പിന്നാലെ വ‍്യാഴാഴ്ച്ച രാത്രി ഉണ്ടായ തർക്കത്തിൽ രോഷാകുലനായ കിഷോർ നവീനു നേരേ വെടിവെയ്ക്കുകയായിരുന്നു. വയറിനു വെടിയേറ്റ നവീനെ ഉടനെ കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ നവീന്‍റെ അർദ്ധസഹോദരനായ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗച്ചാണ് വെടിവച്ചതെന്ന് പൊലീസ് വ‍്യക്തമാക്കി. വെടിവെപ്പിനിടെ ഒച്ച കേട്ട് സമീപത്ത് ഉണ്ടായിരുന്നവരും നാട്ടുകാരുമാണ് പൊലീസിൽ വിവരമറിയിച്ചത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്