യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാർക്കെതിരേ വധശ്രമക്കുറ്റം; റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

 
Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാർക്കെതിരേ വധശ്രമക്കുറ്റം; റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്

Aswin AM

ആലപ്പുഴ: നവകേരള യാത്രക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായ പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചതിന് ‍യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രത‍്യേക അന്വേഷണ സംഘം ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

പിണറായി വിജയന്‍റെ ഗൺമാൻമാർക്കെതിരേ വധശ്രമ കുറ്റം ചുമത്തിയാണ് എസ്ഐടി റിപ്പോർട്ട് നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച 5 ഗൺമാൻമാരെ സസ്പെൻഡ് ചെയ്തിരുന്നു.

മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; വിലകുറഞ്ഞ് ബ്രിട്ടീഷ് കാറുകളും വിസ്‌കിയും

കള്ളാടി ദുരന്തബാധിത മേഖലയിൽ പരിശോധന നടത്തി വിദഗ്ധ സംഘം

പുഴുവരിച്ച മൃതദേഹത്തിൽ നിന്ന് അണുബാധയേറ്റു; ചികിത്സയ്ക്ക് പണമില്ലാതെ പൊലീസിന്‍റെ സഹായി

19 വർഷങ്ങൾക്ക് ശേഷം തസ്‌ലിമ നസ്റിൻ കോൽക്കത്തയിലേക്ക്; സാഹിത്യോത്സവത്തിൽ പങ്കെടുക്കും

കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യവിഷബാധ; അൽ റീം റസ്റ്ററന്‍റ് അടച്ചു