ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധം; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ എസ്ഐടി, റിപ്പോർട്ട് ഉടൻ കൈമാറും
തിരുവനന്തപുരം: 2023ൽ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ സഞ്ചരിച്ചിരുന്ന വാഹനവ‍്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പ്രത‍്യേക അന്വേഷണ സംഘം.
ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ കൈമാറും. മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിടുന്നത്.
ഗൺമാൻമാർ മുഖ‍്യമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അത് ഒരു രക്ഷാപ്രവർത്തനമാണെന്നുമായിരുന്നു അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതികരിച്ചത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.