Kerala

തൃശൂരിൽ എച്ച്1എൻ1 സ്ഥീരീകരിച്ചു

വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം.  മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക

MV Desk

തൃശൂർ : തൃശൂർ മുണ്ടത്തികോട് മേഴ്സി ഹോമിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു. പതിനൊന്നു പേർക്കാണു രോഗം സ്ഥീരികരിച്ചിരിക്കുന്നത്. ആരോഗ്യ വിഭാഗം മേഴ്സി ഹോമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണു രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാൽ പൂർണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യണം.

മറ്റുള്ളവരുമായുള്ള സമ്പർക്കവും ഒഴിവാക്കണം. രോഗലക്ഷണങ്ങളുള്ളവർ കൃത്യസമയത്ത് ചികിത്സ തേടണം. പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിലും, ഗർഭിണികളിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം

500 ശതമാനം താരിഫ് ഭീഷണിയുമായി ട്രംപ്; യുദ്ധമവസാനിപ്പിക്കാനെന്ന് ന്യായീകരണം

റെജി ലൂക്കോസ് ബിജെപിയിൽ; സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് ആരോപണം

ചരിത്രത്തിലാദ്യം! കേന്ദ്ര ബജറ്റ് ഫെബ്രുവരി 1, ഞായറാഴ്ച; റെക്കോഡ് നേട്ടത്തിലേക്ക് നിർമല സീതാരാമൻ

യുപിയിൽ ഓടുന്ന കാറിൽ 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അതിക്രമം നടത്തിയത് എസ്ഐയും മാധ്യമപ്രവർത്തകനും

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി. മണിക്ക് ക്ലീൻ ചിറ്റ്; ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ച് എസ്ഐടി