മലപ്പുറത്ത് എച്ച് 1 എൻ 1 ബാധിച്ച് ഒരാൾ മരിച്ചു 
Kerala

മലപ്പുറത്ത് എച്ച് 1 എൻ 1 ബാധിച്ച് ഒരാൾ മരിച്ചു

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്

മലപ്പുറം: മലപ്പുറത്ത് എച്ച് 1 എൻ 1 ബാധിച്ച് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസയാണ് മരിച്ചത്. 47 വയസായിരുന്നു. പനി ബാധിച്ച് കുന്നകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. പൊന്നാനി മേഖലയില്‍ വ്യാപകമായി പകർച്ചവ്യാധികൾ പടരുകയാണ്. മലേറിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടരുന്നുണ്ട്. ഇന്ന് പൊന്നായിൽ 3 പേർക്ക് മലമ്പനി ബാധിച്ചിരുന്നു.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ