വീണാ ജോർജ് | വി.ഡി. സതീശൻ
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ ഡോക്റ്ററുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
അന്വേഷണം നടത്താൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കും. യുവതിക്ക് തുടർന്ന് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, യുവതിയുടെ പേരുവിവരവും രോഗ വിവരവും നിയമസഭയിൽ വെളിപ്പെടുത്തിയത് യുവതിയുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു.