Kerala

സംസ്ഥാനത്തെ താപസൂചിക പ്രസിദ്ധീകരിച്ചു; തിരുവനന്തപുരത്ത് 54 ഡിഗ്രി സെൽഷ്യസ്

ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്സ് 40 നും 45നും ഇടയിൽ.

MV Desk

തിരുവനന്തപുരം: സംസ്ഥാനത്തെ താപസൂചിക പ്രസിദ്ധീകരിച്ച് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). ഇതനുസരിച്ച് കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ ചില മേഖലകളിലും കോട്ടയത്തും ചിലയിടങ്ങളിലിം 54 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് അനുഭവപ്പെടുന്നത്

തിരുവനന്തപുരം ജില്ലയിലെ തമിഴ്നാടിനോട് ചേർന്നുള്ള മലയോരമേഖലകളിലിൽ (Heat Index) ചൂട് 54 ഡിഗ്രി സെൽഷ്യസിലേക്ക് ഉ‍യർന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളിൽ 50നും -54നും ഡിഗ്രി സെൽഷ്യസിന് ഇടയിലേക്കാണ് ചൂട് ഉയർന്നിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും സമാന നിലയിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്സ് 40 നും 45നും ഇടയിൽ. ആലപ്പുഴയിലും 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ.

അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു.

ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും.

ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു. കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കുന്ന താപസൂചിക ഭൂപടം.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട്

പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണം; സ്വന്തം രക്തംകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സമാജ്‌വാദി പാർട്ടി നേതാവ്

ശബരിമല സ്വര്‍ണക്കൊള്ള; കണ്ഠര് രാജീവര്, പി.എസ്. പ്രശാന്ത് അടക്കം 7 പ്രതികള്‍

ആരോഗ്യ വകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ല; പരിഭവം പറഞ്ഞ് കെ. മുരളീധരൻ

പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോയാൽ കേരളത്തിന് 2,000 കോടി രൂപ നഷ്ടം; അങ്ങനെ പിന്മാറാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി