പകുതിയിലേറെ ജില്ലകളിൽ യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ജാഗ്രത നിർദേശം

 
Kerala

ചുട്ടുപൊള്ളി സംസ്ഥാനം; യുവി സൂചികയിൽ ഒന്നാം സ്ഥാനത്ത് ഇടുക്കി, മുന്നറിയിപ്പ്

പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട്. ചൂടിനൊപ്പം യുവി സൂചികയും വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കിയിലാണ് ഏറ്റവുമധികം യുവി കിരണങ്ങൾ രേഖപ്പെടുത്തിയത്. ഏഴാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയ യുവി സൂചിക. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ആറാണ് യുവി കിരണങ്ങൾ രേഖപ്പെടുത്തിയത്.

നിർദേശങ്ങൾ ഇങ്ങനെ...

പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം തന്നെ കുടിക്കാൻ ശ്രദ്ധിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

കുടയോ തൊപ്പിയോ ഉപയോഗിക്കുക, പാദരക്ഷകൾ ധരിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, ഓആർഎസ് ലായിനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക

"പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണം"; ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി

ഇനി 7 സിക്സർ മതി; ക്രിസ് ഗെയ്‌ലിന്‍റെ ഐപിഎൽ റെക്കോഡ് ലക്ഷ‍്യമിട്ട് വൈഭവ്

മിൽമ പാലിന് വില കൂട്ടി, ലിറ്ററിന് വർധിച്ചത് നാല് രൂപ; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ

അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്

''സാമ്പത്തിക പ്രതിസന്ധിക്കിടെ മോദി ഇറ്റലിയിൽ മിഠായി വിതരണത്തിനു പോയി'', പരിഹാസവുമായി കോൺഗ്രസ് | Video