.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Representative Image 
Kerala

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്

നവംബർ 18 -20 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

MV Desk

തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദം വടക്കൻ ത്രിപുരക്ക് മുകളിൽ ന്യൂനമർദമായി ശക്തി കുറഞ്ഞു. അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴ സാധ്യത . നവംബർ 18 -20 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

''അഴിമതിക്കാരനായി ചിത്രീകരിക്കുന്നു''; കോൺഗ്രസ് നേതൃത്വത്തിനെതിരേ ആർ. ചന്ദ്രശേഖരൻ

ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിയ കെ. സുധാകരന് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ കേരളത്തിലെത്തും

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും