Representative Image 
Kerala

ഇടിയോടു കൂടിയ ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെലോ

ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

ബിഹാറിലെ പുതിയ സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കും; നിതീഷ്കുമാർ മുഖ്യമന്ത്രിയാകാൻ സാധ്യത

മദ്യം നൽകി ബോധരഹിതയാക്കി കൂട്ട ബലാത്സംഗം; 4 പേർ അറസ്റ്റിൽ

രാജസ്ഥാൻ റോയൽസിന് പുതിയ പരിശീലകൻ

ബാബാ അപരാജിത്തിന് 2 റൺസിന് സെഞ്ചുറി നഷ്ടം; രഞ്ജി ട്രോഫിയിൽ കേരളം 281ന് പുറത്ത്

ലാലു കുടുംബത്തിൽ തമ്മിലടി: മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു, പുറത്താക്കിയ മകനെ കൂടെക്കൂട്ടാൻ എൻഡിഎ നീക്കം