സംസ്ഥാനത്ത് വ്യാപക മഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

 
file image
Kerala

സംസ്ഥാനത്ത് വ്യാപക മഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ. അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് വെള്ളി (15/08/2025) മുതൽ 17/08/2025 വരെയും, കർണാടക തീരത്ത് വെള്ളി (15/08/2025) മുതൽ 19/08/2025 വരെയും, ലക്ഷദ്വീപ് തീരത്ത് വെള്ളി (15/08/2025) മുതൽ 18/08/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15/08/2025 മുതൽ 17/08/2025 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണുണ്ടായ അപകടം; 5 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

സർക്കാർ-ഗവർണർ പോര് തുടരുന്നു; രാജ്ഭവനിലെ അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു

മലപ്പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ചതായി പരാതി

പാക്കിസ്ഥാനിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മരണം

സംസ്ഥാനത്ത് അതിശക്ത മഴ; തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി