ന്യൂനമർദം; വരും ദിവസങ്ങളിൽ മഴ കനക്കും, ഓണം ദിനത്തിൽ 2 ജില്ലകളിൽ യെലോ അലർട്ട്

 
file image
Kerala

ന്യൂനമർദം; വരും ദിവസങ്ങളിൽ മഴ കനക്കും, ഓണം ദിനത്തിൽ 2 ജില്ലകളിൽ യെലോ അലർട്ട്

സെപ്റ്റംബർ 3 മുതൽ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുവെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 3 മുതൽ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെപ്റ്റംബർ 3 ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെലോ അലർട്ടാണ്. സെപ്റ്റംബർ 5 ഓണം ദിനത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി

പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി; ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കെതിരേ കേസ്

ഇരവികുളത്തെ വരയാടുകൾക്ക് സ്ഥലംമാറ്റം!

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഇളയമകനും മരിച്ചു

ശിഖർ ധവാന് ഇഡി സമൻസ്