Representative image 
Kerala

തിരുവനന്തപുരത്ത് കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

ശക്തമായ മഴ കണക്കിലെടുത്ത് പതിനൊന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു

MV Desk

തിരുവനന്തപുരം: ജില്ലയിലെ നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നെയ്യാറ്റിന്‍കരയില്‍ അരമണിക്കൂറിനെട പെയ്തത് 38 മില്ലിലിറ്റര്‍ മഴയാണ്.

ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് പതിനൊന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി, ആശാനാഥ് ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥി

ആദ‍്യ പത്തിലും ഇടമില്ല; ടി20 റാങ്കിങ്ങിൽ സൂര‍്യകുമാർ യാദവിന് തിരിച്ചടി

റീൽസ് ചിത്രീകരിക്കാൻ ചുവന്ന ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; വിദ‍്യാർഥികൾക്കെതിരേ കേസ്

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒഡീശയിൽ ഉന്നത മാവോയിസ്റ്റ് നേതാവ് അടക്കമുള്ളവർ കൊല്ലപ്പെട്ടു

വാളയാർ ആൾക്കൂട്ട കൊല; ഒരാൾ കൂടി അറസ്റ്റിൽ