Kerala

തോരാമഴ; പാംബ്ല, കല്ലാര്‍കുട്ടി, പഴശ്ശി ഡാമുകള്‍ തുറന്നു, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മണിയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ, ഇടുക്കിയിൽ പാംബ്ല, മൂന്നാൽ ഹെഡ് വർക്സ്, കല്ലാർകുട്ടി, കണ്ണൂരിൽ പഴശ്ശി എന്നീ ഡാമുകളുടെ ഷട്ടറുകളാണ് ഉയർത്തിയത്.

മണിയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ പാംബ്ല, മൂന്നാൽ ഹെഡ് വർക്സ്, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ തുറന്നതോടെ പെരിയാർ തീരത്തുള്ളവർക്കും കലക്ടർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പാംബ്ല ഡാമിന്‍റെ 3 ഷട്ടറുകളാണ് തുറന്നത്. ഒന്ന് 75 സെന്‍റീമീറ്ററും രണ്ടാമത്തേത് 30 സെന്‍റീമീറ്ററും വീതമാണ് ഉയർത്തിയത്. കല്ലാർകുട്ടി ഡാമിന്‍റെ ഒരു ഷട്ടർ 15 സെന്‍റീമീറ്ററും രണ്ടാമത്തേത് 90 സെന്‍റീമീറ്ററും ഉയർത്തിയിട്ടുണ്ട്. പഴശ്ശി ഡാമിന്‍റെ എല്ലാ ഷട്ടറുകളും 10 സെന്‍റീമീറ്റർ വീതവും ഉയർത്തി.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്