സംസ്ഥാനത്ത് അതിശക്തമഴ തുടരും 
Kerala

മൺസൂൺ പാത്തി സജീവം: സംസ്ഥാനത്ത് അതിശക്തമഴ തുടരും, 8 ജില്ലകളിൽ റെഡ് അലർട്ട്

ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ടിടത്ത് യെലോ അലര്‍ട്ടുമാണ്.

ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ശബരിമല സ്വർണക്കൊള്ള; ശങ്കരദാസിനെ എസ്ഐടി ചോദ്യം ചെയ്തു

ബിഹാർ പോളിങ് ബൂത്തിൽ

ഗുണ്ടാനേതാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു