കനത്ത മഴ: 2 ജില്ലകളിൽ ബുധനാഴ്ച അവധി

 
Kerala

കനത്ത മഴ: 3 ജില്ലകളിൽ ബുധനാഴ്ച അവധി

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച (Aug 9) തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടാവില്ല.

കാസർഗോഡ്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്റ്റർ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, കോളെജുകൾ, പ്രൊഫഷ‌നൽ കോളെജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

എന്നാൽ, മുൻപ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാല, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

തൃശൂർ

ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കലക്റ്റർ അവധി പ്രഖ്യാപിച്ചു. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കണ്ണൂർ

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്റ്റർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്കൂളുകൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്ക് അവധി. സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ അവധി ബാധകമാണ്.

കൂടാതെ, ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചതായി കലക്റ്റർ അറിയിച്ചു.

ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നടപടി; 51 ഡോക്റ്റര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ഇതാദ‍്യം; പ്രധാനമന്ത്രി ചൈനയിലേക്ക്

തുടർച്ചയായി 26-ാം തവണ; കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി എസ്എഫ്ഐ

ഇംഗ്ലണ്ട് പര‍്യടനത്തിലെ മികച്ച പ്രകടനം; റാങ്കിങ്ങിൽ കുതിച്ചു കയറി സിറാജ്

പത്താം ക്ലാസ്, പ്ലസ്‌ടു വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ 75% ഹാജർ നിർബന്ധം