ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

 

high court - file image

Kerala

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് ചോദ്യം ചെയ്താണ് വിമർശനം

Namitha Mohanan

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് ചോദ്യം ചെയ്താണ് വിമർശനം. സാഹചര്യം ഗുരുതരമാണ്. പ്രതികളെങ്ങനെയാണ് സ്വഭാവിക ജാമ്യത്തിൽ പോവുന്നത്.

പ്രതികളെ അറസ്റ്റു ചെയ്തിട്ട് 90 ദിവസം കഴിയുന്നു. കുറ്റപത്രം സമർപ്പിച്ചാൽ ഈ സാഹചര്യം ഒഴിവാക്കാനാവും. അല്ലാത്ത പക്ഷം ജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം തോന്നുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചോദ്യം ചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ചിന്‍റെ വിമർശനം. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമക്കേസിൽ നീലലോഹിതദാസൻ നാടാർ കുറ്റവിമുക്തൻ; ‌വിധി ശരി വച്ച് സുപ്രീം കോടതി

സ്വർണക്കൊള്ളയിലെ നേതാക്കൾക്കെതിരേ നടപടിയില്ല; കുഞ്ഞികൃഷ്ണനെതിരേ ഉടൻ നടപടിയെന്ന് വി.ഡി. സതീശൻ

കുട്ടികളെ ബോണറ്റിലിരുക്കി സാഹസിക യാത്ര; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

" വിനായക് ദാമോദര്‍ സതീശന്‍ എന്നു ഞാൻ വിളിക്കുന്നില്ല'': ശിവൻകുട്ടി

ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ