Kerala

വന്ദേഭാരത്: തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി

തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്

എറണാകുളം: വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഓരോരുത്തരുടെയും ഇഷ്ടത്തിന് സ്റ്റോപ്പനുവദിച്ചാൽ എക്സ്പ്രസ് ട്രെയ്ൻ എന്ന സങ്കൽപ്പം ഇല്ലാതാകും. മാത്രമല്ല, ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് റെയിൽവേയാണെന്നും കോടതി ഉത്തരവിൽ പറയുന്നു.

തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി