വി.കെ. നിഷാദ്

 
Kerala

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; സിപിഎം നേതാവിന് പരോൾ

സിപിഎം കൗൺസിലർ വി.കെ. നിഷാദിനാണ് വീണ്ടും അഞ്ച് ദിവസത്തേക്ക് അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്

Aswin AM

കൊച്ചി: പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം നേതാവിന് പരോൾ. സിപിഎം കൗൺസിലർ വി.കെ. നിഷാദിനാണ് വീണ്ടും അഞ്ച് ദിവസത്തേക്ക് അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്. അമ്മയുടെ ചികിത്സയ്ക്ക് ആവശ‍്യമായ സാഹചര‍്യങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി പരോൾ നൽകിയിരിക്കുന്നത്.

പരോൾ അനുവദിക്കണമെന്ന് നേരത്തെ നിഷാദ് ആവശ‍്യപ്പെട്ടെങ്കിലും ജയിൽ സൂപ്രണ്ട് തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2025 നവംബർ 25നാണ് വി.കെ. നിഷാദിനെ കോടതി 20 വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്.

ഒരുമാസത്തിന് ശേഷം പരോൾ ലഭിക്കുകയും പിന്നീട് ജനുവരി 11 വരെ പരോൾ നീട്ടി. തുടർന്ന് 15 ദിവസത്തേക്ക് കൂടി പരോൾ നീട്ടിയിരുന്നു. ഇതോടെ ഒരുമാസം ജയിലിൽ കിടന്ന നിഷാദിന് ഒരു മാസത്തോളം പരോളും ലഭിച്ചു.

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

സിൽവർസ്റ്റോണിൽ വിജയ്-അജിത് സ്നേഹാലിംഗനം; ആവേശത്തിൽ ആരാധകർ

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരേ വിമർശനവുമായി കോൺഗ്രസ്

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

"സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഞാൻ ജോലി നൽകി"; വെളിപ്പെടുത്തലുമായി ജി. സുധാകരൻ