വൈറ്റിലയിലെ സൈനിക ഫ്‌ളാറ്റിന്‍റെ രണ്ട് ടവര്‍ പൊളിക്കണം; ഉത്തരവിട്ട് ഹൈക്കോടതി  file
Kerala

വൈറ്റിലയിലെ സൈനിക ഫ്‌ളാറ്റിന്‍റെ രണ്ട് ടവര്‍ പൊളിക്കണം; ഉത്തരവിട്ട് ഹൈക്കോടതി

സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018 ൽ ഫ്ലാറ്റ് നിർമിച്ചത്High Court

Namitha Mohanan

കൊച്ചി: വൈറ്റിലയിൽ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി,സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

മൂന്ന് ടവറുകളാണ് അപ്പാർട്ട്മെന്‍റിലുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018 ൽ ഫ്ലാറ്റ് നിർമിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്‍റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് നിരീക്ഷിച്ച കോടതി രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് നിർദേശം നല്‍കി.

ഫ്ലാറ്റുകൾ പൊളിക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനും കോടതി നിർദേശിച്ചു. ഫ്ലാറ്റ് പൊളിച്ച് പണി തീരും വരെ ഫ്ലാറ്റുകളിലെ താമസക്കാർക്ക് പ്രതിമാസ വാടക നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരവാസ്തു കടത്ത്; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി

കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

മെസിയുടെ ഇന്ത‍്യ സന്ദർശനത്തിടെയുണ്ടായ സംഘർഷം; റിപ്പോർട്ട് കേന്ദ്രത്തിന് നൽകുമെന്ന് ബംഗാൾ ഗവർണർ

പുതുവത്സരാഘോഷങ്ങളിൽ പടക്കം വേണ്ട; ഉത്തരവിറക്കി കർണാടക പൊലീസ്

അതിജീവിതയുടെ പേരുവെളിപ്പെടുത്തി വീഡിയോ; കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിനെതിരേ കേസെടുക്കാൻ പൊലീസ്