എംഎസ്എസി കമ്പനിക്ക് വീണ്ടും തിരിച്ചടി; ഒരു കപ്പൽ കൂടി തടഞ്ഞു വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

 

file

Kerala

എംഎസ്എസി കമ്പനിക്ക് വീണ്ടും തിരിച്ചടി; ഒരു കപ്പൽ കൂടി തടഞ്ഞു വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

73.50 ലക്ഷം രൂപയും പലിശയും കെട്ടിവയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നു

കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‌സി കപ്പൽ കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞു വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. 73.50 ലക്ഷം രൂപയും പലിശയും കെട്ടിവയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നു. എംഎസ്‌സി പോളോ 2 എന്ന കപ്പൽ കസ്റ്റഡിയിലെടുത്തു.

നേരത്തെ കാഷ‍്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിൽ എംഎസ്‌സി മാനസ എഫ് എന്ന കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അപകടത്തിൽപ്പെട്ട കപ്പലിനുള്ളിലുണ്ടായിരുന്ന കണ്ടെയ്നറിൽ കശുവണ്ടി ഉണ്ടായിരുന്നതായും തങ്ങൾക്ക് 6 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി