ഷുഹൈബ് |ആകാശ് തില്ലങ്കേരി

 
Kerala

ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

വിചാരണ കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്

Namitha Mohanan

കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിയാണ് വിചാരണ കോടതി റദ്ദ് ചെയ്തിരുന്നത്. വിചാരണ നടപടികളുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി ജഡ്ജി റൂബി കെ. ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ഏപ്രിൽ 18 നാണ് വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതിരേ പ്രതികൾ അപ്പീൽ നൽകുകയായിരുന്നു. ഇതോടെ വിചാരണയിൽ പ്രതികൾ സഹകരിക്കുന്നില്ലെന്ന് പ്രതിഭാഗം കോടതിയിൽ നിലപാട് അറിയിച്ചതോടെയാണ് കോടതി ജാമ്യം റദ്ദ് ചെയ്തത്.

2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.

കളിക്കാൻ വന്നു, കളി പഠിപ്പിച്ചു, ഇനി മതി... ഫ്ളെമിങ്ങും സിഎസ്കെയും പിരിഞ്ഞു

മയക്കുമരുന്ന് കടത്ത്; നേപ്പാളിൽ 5 ഇന്ത്യക്കാർ അറസ്റ്റിൽ

കേരളത്തിൽ‌ ആദ്യമായി ജയിലിൽ വച്ചൊരു സത്യപ്രതിജ്ഞ; ആർ. സുഗതന്‍ ചൊവ്വാഴ്ച വിയ്യൂരിൽ സത്യവാചകം ചൊല്ലും

സിപിഎം കണ്ണൂർ‌ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചത് ചട്ടവിരുദ്ധം; എം.എ. ബേബിക്ക് കത്ത്

"എടാ നിനക്ക് അഡ്രസൊക്കെ എഴുതാനറിയാമോ?", അനുമോദന ചടങ്ങിൽ കെ.ടി. ജലീൽ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു