തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിന് ആശ്വാസം. വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിധിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
ഓണാവധിക്ക് ശേഷം വിശദമായ വാദം കേൾക്കുമെന്ന് കോടതി വ‍്യക്തമാക്കി. ക്ലിൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരേ അജിത് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.