kerala highcourt 
Kerala

സ്കൂൾ അപകടഭീഷണിയിലെന്ന് വിദ‍്യാർഥികളുടെ കത്ത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കുട്ടനാട്ടിലെ കൈനകരി എസ്എൻഡിപി സ്കൂളിലെ 200 ഓളം വിദ‍്യാർഥികളും അധ‍്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആലപ്പുഴ: വെള്ളപ്പൊക്കം മൂലം സ്കൂൾ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദ‍്യാർഥികളും അധ‍്യാപകരും നൽകിയ പരാതിയിൽ ഹൈക്കോടതി സ്വമേധ‍യാ കേസെടുത്തു. കുട്ടനാട്ടിലെ കൈനകരി എസ്എൻഡിപി സ്കൂളിലെ 200 ഓളം വിദ‍്യാർഥികളും അധ‍്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തിൽ ഇടപെടണമെന്നാവശ‍്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് വിദ‍്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.

ശക്തമായ മഴ ഒന്നരമാസമായി തുടരുന്ന സാഹചര‍്യത്തിൽ 20 ഓളം ക്ലാസ് മുറിയിൽ വെള്ളം കയറിയതായും കമ്പ‍്യൂട്ടർ ലാബും ലൈബ്രറിയും പ്രവർത്തിക്കുന്നത് ശേഷിക്കുന്ന നാലു ക്ലാസ് മുറികളിലാണെന്നും കത്തിൽ പറയുന്നു.

വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ കലക്റ്റർക്ക് കോടതി നിർദേശം നൽകി.

ഓറഞ്ച് അലർട്ട്; എറണാകുളം,ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വിഖ്യാത ഗുസ്തി താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ല; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനമെന്ന് പള്ളിയോട സേവാ സംഘം

പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി