നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും; ബോബി ചെമ്മണൂരിന് അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി 
Kerala

''നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും'', ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

മറ്റു തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ടെന്നും കോടതിയുടെ താക്കീത്

കൊച്ചി: ബോബി ചെമ്മണൂരിനെതിരേ അതിരൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നാടകം കളിക്കരുതെന്നും, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ബോബി കഥ മെനയാൻ ശ്രമിക്കുകയാണോ എന്ന് കോടതി ചോദിച്ചു. കോടതിയെ അപമാനിക്കുകയാണോ? മുകളിൽ മറ്റാരുമില്ലെന്നാണോ വിചാരം? മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണിതെന്ന് അറിയാമെന്നും കോടതി പറഞ്ഞു.

മറ്റു തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ടെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാലും വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലിടാൻ തനിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. അഭിഭാഷകർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ടെന്നും കോടതി പറഞ്ഞു.

കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കും. സംഭവത്തിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ