സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി Representative Image
Kerala

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നടക്കുന്നതിനാൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നവംബര്‍ 15,18 തീയതികളിലാണ് സ്‌കൂളുകള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി അവധി പ്രഖ്യാപിച്ചത്.

നേരത്തെ ശാസ്ത്രോത്സവത്തിൽ എത്തുന്നവര്‍ക്കായി താമസസൗകര്യം ഏർപ്പെടുത്തിയ സ്‌കൂളുകൾക്കും വാഹനം വിട്ടു നൽകിയ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ആലപ്പുഴ ജില്ലയില്‍ മേള നടക്കുന്ന സ്‌കൂളുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയ സ്‌കൂളുകള്‍ക്കും ഉള്‍പ്പെടെ 27 സ്‌കൂളുകള്‍ക്കും വാഹനം വിട്ടു നൽകുന്ന 6 സിബിഎസ്‍ഇ സ്‌കൂളുകള്‍ക്കുമാണ് നവംബര്‍ 15,18 തീയതികളിൽ ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു

അരുവിക്കര സ്കൂളിലെ അഞ്ച് അധ‍്യാപകരെ സമരക്കാർ തടവിലാക്കി

വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ബിഹാറിൽ ഇന്ത്യ സഖ്യത്തിന്‍റെ വൻ പ്രതിഷേധം

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് എംപിമാർ കത്തയച്ചു

രാജസ്ഥാനി Breaking Bad: 15 കോടിയുടെ മയക്കുമരുന്ന് നിർമിച്ച അധ്യാപകർ അറസ്റ്റിൽ