കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങുകൾ; തിരുവനന്തപുരം മൃഗശാലയ്ക്ക് ചൊവ്വാഴ്ച അവധി 
Kerala

കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങുകൾ; തിരുവനന്തപുരം മൃഗശാലയ്ക്ക് ചൊവ്വാഴ്ച അവധി

കുരങ്ങുകൾ തിരിച്ചു കയറിയാൽ മൃഗശാല സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്നും അധികൃതർ അറിയിച്ചു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയ സാഹചര്യത്തിൽ തിരുവനന്തപുരം മൃഗശാലയ്ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. 3 കുരങ്ങുകളാണ് ചാടിപ്പോയത്. കുരങ്ങുകൾ തിരിച്ചു കയറിയാൽ മൃഗശാല സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവയെ കാണാതായത്. 4 ഹനുമാന്‍ കുരങ്ങുകളായിരുന്നു കൂട്ടിലുണ്ടായിരുന്നത്.

ഇവയിൽ ഒരെണ്ണം 3 മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്ന് മൃഗശാല അധികൃതർ പറയുന്നു.

3 കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ട്. മയക്കുവെടി വച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ലത്തതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുകയാണ്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം