Kerala

വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് മുങ്ങി: ബോട്ടിലുണ്ടായിരുന്നവരെ രക്ഷിച്ചു

ഇന്ന് രാവിലെ കന്നിട്ട ജെട്ടിയിൽ നിന്നും പുറപ്പെട്ട റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് അപകടത്തിൽ പെട്ടത്

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 തമിഴ്നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചതിനാൽ അപകടം ഒഴിവായി. ഇന്ന് രാവിലെ കന്നിട്ട ജെട്ടിയിൽ നിന്നും പുറപ്പെട്ട റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് അപകടത്തിൽ പെട്ടത്.

ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്‍റെ റാണി ഭാഗത്തായി മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞത്. അടിത്തട്ട് തകർന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്. ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ