Kerala

മൂന്നാറിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് വീഴുകയായിരുന്നു വീട്ടിലുണ്ടായിരുന്ന മകളാണ് നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്

Renjith Krishna

കോതമംഗലം: കനത്ത മഴയിൽ മൂന്നാറിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ ലക്ഷം കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം.

അഗ്നിശമനസേന, പൊലീസ് നാട്ടുകാർ എന്നിവർ ചേർന്ന് പുറത്തെടുത്ത് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ അടുക്കള ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു മാല . 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് വീഴുകയായിരുന്നു വീട്ടിലുണ്ടായിരുന്ന മകളാണ് നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

മൂന്നാർ ലക്ഷം കോളനി ഭാഗത്ത് അപകടകരമായ രീതിയിൽ ഉള്ള വീടുകളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനുള്ള നടപടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. കുമാർ - മാല ദമ്പതികൾക്ക് മൂന്നു മക്കൾ ആണുള്ളത്. രണ്ടു പേർ നവോദയ സ്കൂളിൽ പഠിക്കുന്നു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ