ഡിഎംഇ ഡോ. വിശ്വനാഥൻ

 
Kerala

വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പലിനെ ഫോണില്‍ വിളിച്ചത് താൻ: ഡിഎംഇ ഡോ. വിശ്വനാഥൻ

വിദഗ്ധസമിതി റിപ്പോര്‍ട്ട് തുടര്‍ന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നുമാണ് നിര്‍ദേശിച്ചതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു.

തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രയിലെ ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിൻസിപ്പാലും സൂപ്രണ്ടും വാർത്താ സമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണിൽ വിളിച്ചത് താനാണെന്ന് ഡിഎംഇ ഡോ. വിശ്വനാഥൻ. വിദഗ്ധസമിതി റിപ്പോര്‍ട്ട് തുടര്‍ന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നുമാണ് നിര്‍ദേശിച്ചതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സംസാരിച്ചുകൊണ്ടിരിക്കെ സൂപ്രണ്ടിന്‍റെ ഫോണിലേക്ക് ആരോ വിളിച്ച് അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാൻ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം സൂപ്രണ്ട് പറഞ്ഞതോടെ പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു.

എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ പുറത്തുനിന്ന് ഒരാള്‍ നിര്‍ദേശം നല്‍കിയത് വിവാദമായതിന് പിന്നാലെയാണ് ഡിഎംഇ വിശദീകരണവുമായി രംഗത്തെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് നിര്‍ദേശം നല്‍കിയതെന്നും ഡിഎംഇ പറഞ്ഞു.

ഷാർജയിലെ അതുല‍്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ

കോഴിക്കോട് വയോധികരായ സഹോദരിമാർ മരിച്ച സംഭവം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്