arun k. vijayan , kannur collector 
Kerala

എഡിഎമ്മിന്‍റെ മരണത്തിൽ കണ്ണൂർ കലക്റ്റർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

കണ്ണൂർ കലക്റ്റർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷന്‍റെ പിന്തുണ

Namitha Mohanan

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ കലക്റ്റർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീന്‍ ബാബുവിന്‍റെ മരണം ദുഖകരമാണെന്നും പൊതുസമൂഹത്തിന് മുന്നില്‍ കണ്ണൂര്‍ കലക്റ്റർക്കെതിരെ അനാവശ്യ വ്യക്തിഹത്യ നടക്കുന്നുവെന്നും അസോസിയേഷന്‍ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

കണ്ണൂർ കലക്റ്റർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷന്‍റെ പിന്തുണ. അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്റ്റർ നൽകുന്നുണ്ട്. അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണം ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല