മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ്; പ്രായപരിധി കർ‌ശനമാക്കാൻ സർക്കാർ

Kerala

മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ്; പ്രായപരിധി കർ‌ശനമാക്കാൻ സർക്കാർ

23 വയസു പൂർത്തിയായവർക്ക് മാത്രം മദ്യം വിൽപ്പന നടത്തിയാൽ മതിയെന്ന നിബന്ധന വയ്ക്കാനാണ് നീക്കം.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാൻ പ്രായപരിധി നിശ്ചയിക്കാനൊരുങ്ങി സർക്കാർ. തിരിച്ചറിയൽ രേഖകൾ കാണിക്കാൻ തയാറാകുന്നവർക്ക് മാത്രം മദ്യം വിൽക്കുന്ന വിധത്തിലുള്ള നോ ഐഡി, നോ എൻട്രി കർണാടക മോഡൽ നടപ്പിലാക്കാനാണ് പദ്ധതി.23 വയസു പൂർത്തിയായവർക്ക് മാത്രം മദ്യം വിൽപ്പന നടത്തിയാൽ മതിയെന്ന നിബന്ധന വയ്ക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുകയാണ്.

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാവുന്ന വിധത്തിൽ നിയമം കർശനമാക്കും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രായപരിധി നിശ്ചയിക്കാൻ ഒരുങ്ങുന്നത്. വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇടതു ഭരണകാലത്ത് 23 വയസിനു താഴെയുള്ളവർക്ക് മദ്യം വിൽക്കേണ്ടതില്ലെന്ന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയിട്ടില്ലെന്നാണ് യുഡിഎഫിന്‍റെ കണ്ടെത്തൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാൻ പ്രായപരിധി നിശ്ചയിക്കാനൊരുങ്ങി സർക്കാർ. തിരിച്ചറിയൽ രേഖകൾ കാണിക്കാൻ തയാറാകുന്നവർക്ക് മാത്രം മദ്യം വിൽക്കുന്ന വിധത്തിലുള്ള നോ ഐഡി, നോ എൻട്രി കർണാടക മോഡൽ നടപ്പിലാക്കാനാണ് പദ്ധതി. 23 വയസു പൂർത്തിയായവർക്ക് മാത്രം മദ്യം വിൽപ്പന നടത്തിയാൽ മതിയെന്ന നിബന്ധന വയ്ക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുകയാണ്.

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാവുന്ന വിധത്തിൽ നിയമം കർശനമാക്കും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രായപരിധി നിശ്ചയിക്കാൻ ഒരുങ്ങുന്നത്. വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇടതു ഭരണകാലത്ത് 23 വയസിനു താഴെയുള്ളവർക്ക് മദ്യം വിൽക്കേണ്ടതില്ലെന്ന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയിട്ടില്ലെന്നാണ് യുഡിഎഫിന്‍റെ കണ്ടെത്തൽ.

മോ‌ദിയുടെ കുഞ്ഞനുജത്തി തകൈചി; ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ജപ്പാനും

എട്ട് പവന്‍റെ തൊണ്ടി മുതൽ മോഷ്ടിച്ചു; സിഐക്ക് സസ്പെൻഷൻ

നിര്‍മാണ ചെലവ് 12000 കോടി; ഒറ്റ മഴയില്‍ തകര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാത

എൻട്രൻസ് പരീക്ഷയ്‌ക്കൊപ്പം പ്ലസ് ടു മാർക്കും: പരിഷ്കാരം പരിഗണനയിൽ

കോഴിക്കോട് നിന്ന് ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്