ഇടുക്കി: പന്നിയാർക്കുട്ടിയിൽ നിയന്ത്രണ വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇതോടെ, ദമ്പതികൾ ഉൾപ്പടെ 3 പേർക്ക് ദാരുണാന്ത്യം. ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ എബ്രഹാമാണ് (50) ശനിയാഴ്ച പുലർച്ചെ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 നുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്.
പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒളിമ്പ്യൻ കെ.എം. ബീന മോളുടെ സഹോദരിയാണ് മരിച്ച റീന. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.