"പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിൽ തന്നെയെത്തും"; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

 
Kerala

"പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിൽ തന്നെയെത്തും"; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

സ്ത്രീകൾ സൗജന്യ യാത്രയിലൂടെ മിച്ചം പിടിക്കുന്ന പൈസ വീട്ടിലെത്തും.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പുരുഷന്മാർക്കും സൗജന്യ യാത്ര വേണമെന്ന മെൻസ് അസോസിയേഷന്‍റെ ആവശ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഞാനൊരു പുരുഷ വിരോധിയൊന്നുമല്ലെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. സ്ത്രീകൾ സൗജന്യ യാത്രയിലൂടെ മിച്ചം പിടിക്കുന്ന പൈസ വീട്ടിലെത്തും.

പുരുഷന്മാരിൽ ചിലരൊക്കെ വീട്ടിൽ കൊടുക്കും, ബാക്കി എവിടെ പോകും, സർക്കാരിന് തന്നെ കിട്ടുമെന്നാണ് മുഖ്യമന്ത്രി തമാശ കലർത്തി പറഞ്ഞത്.

മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്നും സതീശൻ പറഞ്ഞു.

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

നീറ്റ് ക്രമക്കേട്: ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം നൽകണം; ആവശ‍്യവുമായി പാറ്റകൾ

വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡിയുടെ പരിശോധന; മാസപ്പടി കേസിൽ നിർണായക നീക്കം

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദിച്ച കേസ്: ബിജെപി തൃശൂർ ജില്ലാ അധ‍്യക്ഷൻ രാജിവച്ചു

റാഗിങ് തടയാന്‍ സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പും നിയമവും