കൊച്ചി: എറണാകുളം കടവന്ത്രയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. എളംകുളം സ്വദേശി വാസന്തിക്കാണ് (59) ഗുരുതരമായി പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്.
പരിക്കേറ്റ വാസന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടയാർ – പിറവം റൂട്ടിലോടുന്ന സെന്റ് ജോൺസ് ബസാണ് വാസന്തിയുടെ കാലിലൂടെ കയറിയത്. സംഭവത്തിൽ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ ദിനേശനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു.