പൃഥിരാജ്

 

file image

Kerala

പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

ഈ മാസം 30നകം മറുപടി നൽകാനാണ് നിർദേശം.

Ardra Gopakumar

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. ഈ മാസം 30നകം മറുപടി നൽകാനാണ് നിർദേശം.

ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. നിർമാണ് കമ്പനി എന്ന പേരിൽ വാങ്ങിയ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നത്.

വിശദീകരണം ചോദിച്ചിരിക്കുന്ന 3 സിനിമകളും എമ്പുരാൻ വിവാദത്തിന് മുമ്പ് 2022 ല്‍ പുറത്തിറങ്ങിയവയാണ്. കഴിഞ്ഞവർഷവും ആദായനികുതി വകുപ്പ് പൃഥ്വിരാജിന്‍റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. മാസങ്ങളായി നടക്കുന്ന ആദായ നികുതി വിഭാഗത്തിന്‍റെ നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്ന് ആദായനികുതി വിഭാഗം വ്യക്തമാക്കി.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ

ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന ക്രമക്കേട്: 2 ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റി, നടപടിയെടുക്കണമെന്ന് എസ്ഐടി