Kerala

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി 15ന് ഹാജരാകും

ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്‍റെ നോട്ടീസ്.

കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ കേസില്‍ ബുധനാഴ്ച ഹാജരാകുമെന്ന് സുരേഷ്‌ ഗോപി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്‍റെ നോട്ടീസ്.

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

താൻ ആരെയും അപമാനിച്ചിട്ടില്ലെങ്കിലും, മാധ്യമ പ്രവർത്തകയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ മാപ്പു പറയുന്നു എന്നു സുരേഷ് ഗോപി ന്നീട് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നെങ്കിലും, ഇതു മാപ്പ് പറച്ചിലായി കണക്കാക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനു ശേഷം മറ്റൊരു മാധ്യമ പ്രവർത്തകയെ ക്ഷുഭിതനായി അകറ്റി നിർത്തുകയും ചെയ്തിരുന്നു സുരേഷ് ഗോപി.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു