യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; സ്വാസിക, ബീനാ ആന്‍റണി, മനോജ് എന്നിവർക്കെതിരേ കേസ് 
Kerala

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; സ്വാസിക, ബീനാ ആന്‍റണി, മനോജ് എന്നിവർക്കെതിരേ കേസ്

പ്രമുഖ താരങ്ങൾക്കെതിരേ പരാതി നൽകിയ ആലുവ സ്വദേശിയായ അഭിനേത്രി നൽകിയ പരാതിയിലാണ് നടപടി.

നീതു ചന്ദ്രൻ

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീനാ ആന്‍റണി, നടൻ മനോജ് എന്നിവർക്കെതിരേ കേസെടുത്ത് പൊലീസ്. പ്രമുഖ താരങ്ങൾക്കെതിരേ പരാതി നൽകിയ ആലുവ സ്വദേശിയായ അഭിനേത്രി നൽകിയ പരാതിയിലാണ് നടപടി.

നെടുമ്പാദേശി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബീനാ ആന്‍റണിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മനോജും മൂന്നാം പ്രതി സ്വാസികയുമാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന കാലഘട്ടത്തിൽ ഇടവേള ബാബു, ജയസൂര്യ, ജാഫർ ഇടുക്കി, മണിയൻ പിള്ള രാജു, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരേ പരാതി നൽകിയ നടിയാണ് പരാതിക്കാരി.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി