മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ ഹൈക്കോടതി

 
Kerala

മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ ഹൈക്കോടതി

ബിജെപി നേതാവ് ബി. ഗോപാലക‍്യഷ്ണൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ കാര‍്യം വ‍്യക്തമാക്കിയത്

കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. ബിജെപി നേതാവ് ബി. ഗോപാലക‍്യഷ്ണൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ കാര‍്യം വ‍്യക്തമാക്കിയത്.

കൃത‍്യമായ മാനദണ്ഡങ്ങൾ പാലിച്ച് വേണം ഇത്തവണ പൂരം നടത്താനെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നവരെ നിയമപരമായി തന്നെ നേരിടണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവി പൂരത്തിന് മേൽനോട്ടം വഹിക്കണമെന്നും പൊലീസിനെ കൃത‍്യമായി വിന‍്യസിക്കണമെന്നും ഹൈക്കോടതി ആവശ‍്യപ്പെട്ടു.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ്. മുരളികൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെതാണ് നിർദേശം.

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി

ഗുരുവായൂർ ക്ഷേത്ര തീർഥ കുളത്തിൽ റീൽസ് ചിത്രീകരണം; ജാസ്‌മിൻ ജാഫറിനെതിരേ പരാതി

ഷാഫി പറമ്പിൽ ബിഹാറിൽ നിന്നും തിരിച്ചെത്തി; മാധ‍്യമങ്ങളെ കാണും

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു