ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിക്കുന്നു 
Kerala

ജെയ്ക്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

തെരഞ്ഞെടുപ്പ് കൺവെഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

MV Desk

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി.എൻ. വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. അനിൽകുമാർ അടക്കമുള്ളവർ പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലുമണിക്ക് മണർകാട്ട് തെരഞ്ഞെടുപ്പ് കൺവെഷൻ എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്ച നാമനിർദേശപ്രതിക സമർപ്പിക്കും. ഇരുവരും രാവിലെ 11.30 ന് പാമ്പാടി ബിഡിഒ മുമ്പാകെ പത്രിക നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. മൂന്നു മുന്നണികളും തയാറായതോടെ തെരഞ്ഞെടുപ്പിന് ചൂടേറുകയാണ്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം