ജോസ് കെ. മാണി 

file image

Kerala

നിലപാടിൽ മാറ്റമില്ല, ഇടതിനൊപ്പം ഉറച്ചു നിൽക്കും; കേരള കോൺഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനം തള്ളി ജോസ് കെ. മാണി

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കേരള കോൺഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വർത്തകൾ പുറത്തു വന്നത്

Namitha Mohanan

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച വാർത്തകൾ തള്ളി ജോസ് കെ. മാണി. കേരള കോൺഗ്രസ് എം ഇടതിനൊപ്പം ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായി പാർട്ടിക്ക് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചു. പോരായ്മകളും വീഴ്ചകളും പരിശോധിച്ച് പരിഹരിക്കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചു. എൽഡിഎഫ് യോഗത്തിന് ശേഷമായാരുന്നു ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കേരള കോൺഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വർത്തകൾ പുറത്തു വന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ലീഗ് നേതാക്കളുമടക്കം കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പി.ജെ. ജോസഫ് കേരള കോൺഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനം ആവശ്യമില്ലെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു